ഗതാഗത നിരോധനം
മലയാലപ്പുഴ - മണ്ണാറകുളഞ്ഞി റോഡിൽ റോഡ് കട്ടിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ ജനുവരി 21 മുതൽ രണ്ട് ആഴ്ചത്തേക്ക് വാഹന ഗതാഗതം നിരോധിച്ചു. മലയാലപ്പുഴ-മൂർത്തികാവ്-പത്തിശേരി റോഡ് വഴി വാഹനങ്ങൾ പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം കോന്നി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.









