നികുതി പിരിവ് ക്യാമ്പ്

post

മൈലപ്ര ഗ്രാമപഞ്ചായത്തില്‍ ഒടുക്കേണ്ട കെട്ടിട നികുതി, ഹരിത കര്‍മ്മസേന യൂസര്‍ ഫീ എന്നിവ മാര്‍ച്ച് 31 വരെ ഒടുക്കാം. നികുതി പിരിവ് ക്യാമ്പുകളുടെ സ്ഥലം, തീയതി, സമയം ക്രമത്തില്‍ ചുവടെ:

ഐടിസി റോഡിലെ റേഷന്‍ കടപ്പടി ജനുവരി 27 ന് രാവിലെ 10 മുതല്‍ ഒന്നുവരെ.

കോട്ടപ്പാറ ജംഗ്ഷന്‍ ജനുവരി 27 ന് രാവിലെ 10 മുതല്‍ ഒന്നുവരെ.

വല്യയന്തി കുരിശടി ജനുവരി 28 ന് രാവിലെ 10 മുതല്‍ ഒന്നുവരെ.

വഞ്ചിപ്പടി വെയിറ്റിംഗ് ഷെഡ് ജനുവരി 28 ന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ.

മേക്കൊഴൂര്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ ജനുവരി 28 ന് രാവിലെ 10 മുതല്‍ ഒന്നുവരെ.

കോട്ടമല അങ്കണവാടി ജനുവരി 29 ന് രാവിലെ 10 മുതല്‍ ഒന്നുവരെ.

പത്തരപ്പടി ജംഗ്ഷന്‍ ജനുവരി 29 ന് രാവിലെ 10 മുതല്‍ ഒന്നുവരെ.

കുമ്പഴ വടക്ക് ജംഗ്ഷന്‍ ജനുവരി 30 ന് രാവിലെ 10 മുതല്‍ ഒന്നുവരെ.

പേഴുംകാട് ജനുവരി 30 ന് രാവിലെ 10 മുതല്‍ ഒന്നുവരെ.

ആനക്കുഴിക്കല്‍ ജംഗ്ഷന്‍ ജനുവരി 31 ന് രാവിലെ 10 മുതല്‍ ഒന്നുവരെ.

മണ്ണാറക്കുളഞ്ഞി മാര്‍ക്കറ്റ് ജംഗ്ഷന്‍ ജനുവരി 31 ന് രാവിലെ 10 മുതല്‍ ഒന്നുവരെ.

കാക്കാംതുണ്ട് ഫെബ്രുവരി രണ്ടിന് രാവിലെ 10 മുതല്‍ ഒന്നുവരെ.

ചെറുവള്ളിക്കര തുണ്ടിയില്‍പടി ഫെബ്രുവരി രണ്ടിന് രാവിലെ 10 മുതല്‍ ഒന്നുവരെ.

ശാന്തിനഗര്‍ ഫെബ്രുവരി മൂന്നിന് രാവിലെ 10 മുതല്‍ ഒന്നുവരെ.

ഫോണ്‍: 0468 2222340, 9496042677