സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ മത്സരം
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 23, 24, 25 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മിറ്റിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാതല ഉപന്യാസ രചനാ മത്സരം നടത്തുന്നു. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഒരു സ്‌കൂളില്‍ നിന്ന് ഒരു വിദ്യാര്‍ഥിക്ക് പങ്കെടുക്കാം. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പ്രധാന അധ്യാപകര്‍/പ്രിന്‍സിപ്പല്‍ മുഖേന ഹരിതകേരളം മിഷന്‍ ജില്ലാ ഓഫീസിന്റെ harithakeralamissionpta@gmail.com മെയില്‍ വിലാസത്തിലേക്കോ 9645607918 വാട്‌സ്ആപ്പ് നമ്പരിലേക്കോ ജനുവരി 22 ന് മുമ്പ് അറിയിക്കണം. ഫോണ്‍ : 9645607918, 9400242712.









