കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍

post

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (RACT) തസ്തികയിലെ രണ്ട് ഒഴിവുകളിലേയ്ക്ക് മുസ്ലീം (1), ഓപ്പണ്‍ കാറ്റഗറി (1) എന്നീ വിഭാഗങ്ങളില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി 28 ന് രാവിലെ 10 മണിയ്ക്ക് ഇന്റര്‍വ്യൂ നടത്തും. മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഈഴവ/ബില്ലവ/തീയ്യ കാറ്റഗറിയിലുള്ളവരെ പരിഗണിക്കും. യോഗ്യത: റെഫ്രിജറേഷന്‍ &എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍ ട്രേഡില്‍ എന്‍.റ്റി.സി. യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി. യും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമ/എഞ്ചിനീയറിംഗ് ഡിഗ്രി. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സി ക്ക് മുമ്പാകെ സമര്‍പ്പിക്കുന്ന മാത്യകയിലുള്ളതായിരിക്കണം. എസ്.സി എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് പ്രവ്യത്തി പരിചയം നിര്‍ബന്ധമല്ല. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ 28ന് രാവിലെ 10 മണിയ്ക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, മുസ്ലീം/ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തിലുള്ളവര്‍ വില്ലേജ് ഓഫീസറില്‍ താഴെയല്ലാത്ത റവന്യൂ അധികാരികള്‍ നല്‍കുന്ന 'മേല്‍ത്തട്ടില്‍പ്പെടുന്നില്ലാ'യെന്നുള്ള സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868 272216