ലഹരി വിരുദ്ധ പ്രചാരണം: കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി നീന്തല്‍ മത്സരം
നശാമുക്ത് ഭാരത് അഭിയാന്‍ പദ്ധതി - ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 26ന് രാവിലെ 10 മുതല്‍ തൊടുപുഴ ഒളമറ്റം വൈ. എം. സി. എയില്‍ പ്രവര്‍ത്തിക്കുന്ന തോപ്പന്‍സ് സ്വിമ്മിംഗ് അക്കാദമിയില്‍ നീന്തല്‍ മത്സരം സംഘടിപ്പിക്കുന്നു. 10 വയസ് മുതല്‍ 30 വയസ് വരെയുള്ള മൂന്ന് കാറ്റഗറികളിലായി ആണ്‍കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഫ്രീ സ്‌റ്റൈല്‍, ബാക്ക് സ്‌ട്രോക്ക്, ബ്രെസ്റ്റ് സ്‌ട്രോക്ക്, ബട്ടര്‍ഫ്‌ളൈ ഇനങ്ങളിലാണ് മത്സരം.
പങ്കെടുക്കുന്നവര്‍ ഇടുക്കി ജില്ലയിലുള്ളവരോ ഇടുക്കി ജില്ലയില്‍ പഠിക്കുന്നവരോ ആയിരിക്കണം. പങ്കെടുക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ dsjoidukki2@gmail.com. എന്ന മെയിലിലേക്ക് 24ന് ഉച്ചയ്ക്ക് 4 മണിക്കകം പേര്, വിലാസം, വയസ്, ഫോണ്‍ നമ്പര്‍, പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന ഇവന്റ് എന്നീ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. മത്സര വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും. വയസ് തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖയും, വിദ്യാര്‍ഥികള്‍ സ്‌കൂള്‍/കോളേജ് ഐ.ഡി കാര്‍ഡും മത്സര സമയം കൈവശം ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862228160,9496456464.









