എസ്എസ്എല്‍സി മാതൃക ചോദ്യപേപ്പര്‍ ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തു
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് വഴികാട്ടിയാകുന്ന മാതൃക ചോദ്യപേപ്പര്‍ ബുക്ക്‌ലെറ്റ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രകാശനം ചെയ്തു. കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ആന്‍സണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ വിദഗദ്ധരായ നൂറ് അധ്യാപകരുടെ മൂന്ന് മാസത്തോളമുള്ള പ്രയത്‌നത്തിന്റെ ഫലമായാണ് എല്ലാ വിഷയങ്ങളിലുമുള്ള മാതൃകാ ചോദ്യപേപ്പര്‍ ബുക്ക്‌ലെറ്റ് തയ്യാറാക്കിയത്. പുതിയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയ ചോദ്യമാതൃകകള്‍, ഉയര്‍ന്ന തലത്തിലുള്ള ചിന്താശേഷി പരീക്ഷിക്കുന്ന ചോദ്യങ്ങള്‍ എന്നിവയെല്ലാം ബുക്ക് ലെറ്റിന്റെ പ്രത്യേകതയാണ്.
2026 വര്‍ഷത്തിലെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഉതകുന്ന രീതിയില്‍ പുതിയ പാറ്റേണിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ക്വസ്റ്റ്യന്‍ ബുക്ക്‌ലെറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിദ്യാഭ്യാസ ജില്ല ഓഫീസ് ഇത്തരത്തിലുള്ള മോഡല്‍ ക്വസ്റ്റ്യന്‍ ബുക്ക്‌ലെറ്റ് പുറത്തിറക്കുന്നത്. ഈ പുസ്തകത്തിലുള്ള ചോദ്യങ്ങള്‍ വിശകലനം ചെയ്ത് പഠിച്ചാല്‍ ഉന്നത വിജയം നേടുന്നതിന് സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മാറിയ ചോദ്യരീതിയ്ക്ക് അനുസൃതമായിത്തന്നെ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ക്വസ്റ്റിന്‍ രീതി (MCQ), പ്രസ്താവന രീതി ചോദ്യങ്ങള്‍ തുടങ്ങി എല്ലാത്തരം ചോദ്യങ്ങളും ഈ ബുക്ക്‌ലെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.









