ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവ൪ 210
 
                                                കൊച്ചി :ജില്ലയിൽ ഇന്നലെ വീടുകളിൽ നിരീക്ഷണത്തിനായി 27 പേരെയാണ് പുതിയതായി ഉൾപ്പെടുത്തിയത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് 175  പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 210  ആയി. ഇതിൽ 90 പേർ ഹൈ റിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും, 120  പേർ ലോ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.പുതുതായി 2 പേരെയാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. ഇവർ 2 പേരും സ്വകാര്യ ആശുപത്രിയിലാണുള്ളത്.മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളെ ഡിസ്ചാർജ് ചെയ്തു.നിലവിൽ 18  പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 4  പേരാണുള്ളത്. ഇതിൽ 2  പേരാണ്  കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ  ഒരാളും  , ആലുവ ജില്ലാ ആശുപത്രിയിൽ  ഒരാളും,  കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ 2 പേരും,   സ്വകാര്യ ആശുപത്രികളിലായി   10 പേരും നിരീക്ഷണത്തിൽ ഉണ്ട്. 
ഇന്നലെ ജില്ലയിൽ നിന്നും 6 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.  16 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്.  ഇനി 47 സാമ്പിൾ പരിശോധന ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. 










