വെല്‍നസ് വാഹനത്തിന് പാറേമാവ് ജില്ലാ ആശുപത്രിയില്‍ സ്വീകരണം നല്കി
വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഭാരതീയ ചികിത്സ വകുപ്പ് നാഷണല്‍ ആയുഷ് മിഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന വെല്‍നെസ്സ് വാഹനത്തിന് പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്വീകരണം നല്കി. തുടര്‍ന്ന് നടന്ന യോഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.വീണ ആരോഗ്യ ശീലങ്ങളെ കുറിച്ച് ക്ലാസ് നയിച്ചു. യോഗാ ഇന്‍സ്ട്രക്ടര്‍ ദീപു യോഗ ഡെമോണ്സ്ട്രേഷന് ക്ലാസ് നടത്തി. യോഗത്തില്‍ ഡോ.ശരണ്യ നന്ദി പറഞ്ഞു. രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ക്ലാസില്‍ പങ്കെടുത്തു.









