റേഷന്‍ വിതരണം

post

ജനുവരി മാസത്തില്‍ റേഷന്‍ കട വഴി എഎവൈ (മഞ്ഞ) കാര്‍ഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായും പരമാവധി മൂന്ന് പാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും ലഭിക്കും.

പി എച്ച് എച്ച് (പിങ്ക്) കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായും കാര്‍ഡിന് പരമാവധി നാല് പാക്കറ്റ് ആട്ട ഒമ്പത് രൂപ നിരക്കിലും ലഭിക്കും.

എന്‍പിഎസ് (നീല) കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി നാല് രൂപ നിരക്കിലും കാര്‍ഡിന് പരമാവധി മൂന്ന് പാക്കറ്റ് ആട്ട 17 രൂപ നിരക്കിലും എന്‍പിഎന്‍എസ് കാര്‍ഡുടമകള്‍ക്ക് രണ്ട് കിലോ അരി 10.90 രൂപ നിരക്കിലും പരമാവധി മൂന്ന് പാക്കറ്റ് ആട്ട 17 രൂപ നിരക്കിലും ലഭിക്കും.

എഎവൈ (മഞ്ഞ) കാര്‍ഡിന് രണ്ട് മാസത്തില്‍ ഒരിക്കല്‍ ഒരു കിലോ പഞ്ചസാര 27 രൂപ നിരക്കിലും മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഒരു ലിറ്റര്‍ മണ്ണെണ്ണ 68 രൂപയ്ക്കും ലഭിക്കും.

പിങ്ക്, നീല, വെള്ള കാര്‍ഡുകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണ മൂന്ന് മാസത്തില്‍ ഒരിക്കല്‍ 68 രൂപ നിരക്കിലും വൈദ്യുതികരിക്കാത്ത വീടുകള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ ആറ് ലിറ്റര്‍ മണ്ണെണ്ണ 68 രൂപ നിരക്കിലും ലഭിക്കുമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.