ദേശീയ വിര വിമുക്ത ദിനം : ജില്ലയില്‍ 154866 കുട്ടികള്‍ക്ക് ആദ്യദിനം വിര ഗുളിക നല്‍കി
ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി ജില്ലയിലെ 938 സ്‌കൂളുകളിലും 1386 അങ്കണവാടികളിലും വിര മുക്ത ഗുളിക നല്‍കി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെച്ചൂച്ചിറ ഉന്നതി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഗുളിക നല്‍കി റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് നിര്‍വഹിച്ചു. വെച്ചുച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമാദേവി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അംഗം ജോണ്‍ മാത്യു , ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സേതുലക്ഷ്മി, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ.കെ കെ ശ്യാംകുമാര്‍ , ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍ , ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എം പി ബിജു കുമാര്‍ , ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ സി പി ആശ, ആര്‍സജിത്ത് , എം ജി വിനോദ് കുമാര്‍, സി എസ് അനിലകുമാരി, പ്രിന്‍സിപ്പല്‍ ജി ബീന. , ഹെഡ്മിസ്ട്രസ് സുജാ ജോര്‍ജ്, ബ്ലോക്ക് സൂപ്പര്‍വൈസര്‍മാരായ എന്‍ ബാബു, എം ഷൈല ബീവി എന്നിവര്‍ സംസാരിച്ചു .
ജില്ലയില്‍ ഒന്നു മുതല്‍ 19 വയസുവരെ പ്രായമുള്ള 194584 കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍മോള്‍ ഗുളിക നല്‍കുന്നതിന് ആരോഗ്യവകുപ്പ് പദ്ധതി തയ്യാറാക്കിയതില്‍ 154866 കുട്ടികള്‍ക്ക് ആദ്യദിനം തന്നെ ഗുളിക നല്‍കി. അവശേഷിക്കുന്നവര്‍ക്ക് ജനുവരി 12 ലെ മോപ് അപ് ദിനത്തില്‍ ഗുളിക നല്‍കും.









