ഗതാഗത നിയന്ത്രണം
റാന്നി വലിയകാവ് മുതല്‍ പൊന്തന്‍പുഴ വരെയുളള ഭാഗത്ത് ടാറിംഗ് നടക്കുന്നതിനാല്‍ ജനുവരി എട്ടിന് വാഹന ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം റാന്നി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഗതാഗതം തടസപ്പെടും
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ നെടുവത്ത് ജംഗ്ഷന്‍ -കീഴുകര സെന്റ് മേരിസ് സ്‌കൂള്‍ റോഡ് പുനരുദ്ധാരണം, മലവുംതിട്ട പടി-സെന്റ് മേരീസ് സ്‌കൂള്‍ റോഡ് മെയിന്റനന്‍സ് രണ്ടാം ഘട്ടം വാര്‍ഡ് ഒന്ന് എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിനായി ജനുവരി ഒമ്പത്, 10 തീയതികളില്‍ ഭാഗികമായും ജനുവരി 12 മുതല്‍ 17 വരെ പൂര്‍ണമായും പുളിയിലേത്തു പടി മുതല്‍ എന്‍ എസ് എസ് കരയോഗമന്ദിരം വരെയും മലവുംതിട്ട പടി മുതല്‍ സെന്റ് മേരീസ് സ്‌കൂള്‍ പടി വരെയും (ബണ്ട് റോഡ്) ഗതാഗതം തടസപ്പെടുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.









