ലാന്റ് അലോട്ടമെന്റ്; സംരംഭകര്‍ക്ക് അപേക്ഷിക്കാം

post

മല്ലപ്പളളി താലൂക്കിലെ കുന്നന്താനം വ്യവസായ വികസന പ്ലോട്ടില്‍ ലാന്റ് അലോട്ട് ചെയ്യുന്നതിന് കൂടിക്കാഴ്ച നടത്തി മുന്‍ഗണന പട്ടിക പ്രസിദ്ധീകരിക്കുന്നതിന് അര്‍ഹരായ സംരംഭകരില്‍ നിന്ന് വ്യവസായ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ജനുവരി 17ന് മുമ്പ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, ഫോണ്‍ : 9946664889, താലൂക്ക് വ്യവസായ ഓഫീസര്‍, തിരുവല്ല, ഫോണ്‍ : 9446103697