ദീനാമ്മ റോയി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; അനീഷ് വരിക്കണ്ണാമല വൈസ് പ്രസിഡന്റ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ദീനാമ്മ റോയിയും വൈസ് പ്രസിഡന്റായി അനീഷ് വരിക്കണ്ണാമലയും സ്ഥാനമേറ്റു. വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്റെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ദീനാമ്മ റോയിക്ക് 11 വോട്ടും എതിര്‍ സ്ഥാനാര്‍ഥിയായ ബീനാ പ്രഭയ്ക്ക് അഞ്ച് വോട്ടും ലഭിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അനീഷ് വരിക്കണ്ണാമലയ്ക്ക് 11 വോട്ടും എതിര്‍ സ്ഥാനാര്‍ഥിയായ എ എന്‍ സലിമിന് അഞ്ച് വോട്ടും ലഭിച്ചു. വിജയിയായ ദീനാമ്മ റോയിക്ക് വരണാധികാരിയായ ജില്ലാ കലക്ടറും വൈസ് പ്രസിഡന്റായ അനീഷ് വരിക്കണ്ണാമലയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാടിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ ദീനാമ്മ റോയി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം ഈപ്പന്‍, ഡോ. ബിജു റ്റി ജോര്‍ജ്, ജി സതീഷ് ബാബു, ആരോണ്‍ സണ്ണി ബിജിലി പനവേലില്‍, ജൂലി സാബു ഓലിക്കല്‍, ടി കെ സജി, അമ്പിളി ടീച്ചര്‍, എസ് സന്തോഷ്‌കുമാര്‍, വൈഷ്ണവി ശൈലേഷ്, ശ്രീനാദേവികുഞ്ഞമ്മ, സവിത അജയകുമാര്‍, സ്റ്റെല്ല തോമസ് എന്നിവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു.
ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷേര്‍ലബീഗം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.










