പ്രവാസികള്‍ക്ക് നോര്‍ക്കയുടെ സംരംഭകത്വ പരിശീലനം

post

നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കും കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിലേക്കായി മൂന്ന് ദിവസത്തെ സൗജന്യ റെസിഡന്‍ഷ്യല്‍ സംരംഭകത്വ പരിശീലനം നല്‍കുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കളമശ്ശേരി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റിലാണ് പരിശീലനം. എല്ലാ മാസവും മൂന്നാമത്തെ ആഴ്ചയിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് പരിശീലനം. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് വരെയുള്ള ബാച്ചിന്റെ പ്രവേശനം ആരംഭിച്ചു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നവര്‍ക്കും ഇതിനകം സംരംഭങ്ങള്‍ ആരംഭിച്ചവര്‍ക്കുമാണ് പ്രവേശനം നല്‍കുന്നത്. ജനുവരി 10 നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0471-2770534, 8592958677, ഇമെയില്‍: nbfc.coordinator@gmail.com