ക്ലിന്റ് സ്മാരക ചിത്രരചനാ മത്സരം
കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 10 ന് കണ്ണൂർ ചിൻമയ ബാലഭവനിൽ ക്ലിന്റ് സ്മാരക ചിത്രരചനാ മത്സരങ്ങൾ നടത്തുന്നു. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് ജനറൽ, ശ്രവണ, കാഴ്ച, സംസാരശേഷി കുറവുള്ളവർ കൂടാതെ മറ്റ് ഭിന്നശേഷിക്കാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുക. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള മത്സരത്തിന്റെ വിഷയം തത്സമയം നൽകും. താൽപര്യമുള്ളവർ മുൻകൂടി ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ അന്നേ ദിവസം രാവിലെ ഒൻപത് മണിക്ക് ചിൻമയ ബാലഭവനിൽ എത്തിച്ചേരണം.









