ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററിലേക്ക് അപേക്ഷിക്കാം
ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററിലെ (ഐ.എഫ്.സി) ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തകകളിലേക്ക് കുടുംബശ്രീ/ ഓക്സിലറി/കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40. കാലാവധി മൂന്ന് വര്‍ഷം. ഓമല്ലൂര്‍, അരുവാപ്പുലം ക്ലസ്റ്ററുകളിലാണ് നിയമനം.
ഐഎഫ്എസി ആങ്കര്‍- യോഗ്യത: പ്ലസ്ടു /വി എച്ച് എസ് ഇ അഗ്രികള്‍ച്ചര്‍/ ബിരുദം. എക്സ്റ്റന്‍ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഓണറേറിയം 8750 രൂപ.
സീനിയര്‍ സിആര്‍പി - ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന. കൃഷി സഖി/പശുസഖി/അഗ്രി സിആര്‍പി എന്ന നിലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. ഓണറേറിയം 10,000 രൂപ.
അപേക്ഷകര്‍ അതാത് ബ്ലോക്കില്‍ താമസിക്കുന്നവരാകണം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ/പ്രവൃത്തി പരിചയം, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി 2026 ജനുവരി ആറ്. വിലാസം - കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്, മൂന്നാം നില, കലക്ടറേറ്റ്, പത്തനംതിട്ട, 689645. ഫോണ്‍: 0468 2221807










