കരട് വോട്ടർപട്ടിക പ്രകാശനം ചെയ്തു ജില്ലയിൽ ആകെ 9,49,632 വോട്ടർമാർ
തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കരട് വോട്ടർപട്ടിക ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ചേംബറിൽ പ്രകാശനം ചെയ്തു. ആറന്മുള മണ്ഡലത്തിലെ കരട് വോട്ടർപട്ടിക രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ജില്ലാ കളക്ടർ കൈമാറി.
തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന് ശേഷം 9,49,632 വോട്ടർമാരാണ് നിലവിൽ ജില്ലയിലുള്ളത്. 4,95,814 പുരുഷന്മാരും 4,53,812 സ്ത്രീകളും ആറ് ട്രാൻസ്‌ജെൻഡേഴ്‌സും. 10,47,976 വോട്ടർമാരാണ് മുമ്പുണ്ടായിരുന്നത്. മരണം, കണ്ടെത്താൻ കഴിയാത്തത്, ഇരട്ടിപ്പ്, സ്ഥലംമാറ്റം എന്നീ കാരണത്താൽ 98,334 വോട്ടർമാരെ കണ്ടെത്താനായിട്ടില്ല. കരട് വോട്ടർപട്ടിക സംബന്ധിച്ച അവകാശവാദവും എതിർപ്പും 2026 ജനുവരി 22 വരെ ഇആർഒ മാർക്ക് സമർപ്പിക്കാം. ഇആർഒ മാർക്ക് 2026 ഫെബ്രുവരി 14 വരെ നോട്ടീസ് നൽകാനും അവകാശവാദവും എതിർപ്പും പരിശോധിക്കാൻ ഹിയറിംഗും നടത്താം. മാപ്പിംഗ് നടത്താൻ സാധിക്കാത്ത 73,766 വോട്ടർമാർക്കും ഹിയറിംഗ് നോട്ടീസ് അയക്കും. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കും.
മണ്ഡലം തിരിച്ചുള്ള കരട് വോട്ടർപട്ടിക
തിരുവല്ല -1,91,158
റാന്നി - 1,71,788
ആറന്മുള - 2,08,094
കോന്നി -1,84,081
അടൂർ - 1,94,511
തിരുവല്ല സബ്കളക്ടർ സുമിത് എസ് താക്കൂർ, ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ബീന എസ് ഹനീഫ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. ഓമല്ലൂർ ശങ്കരൻ, ഡി സജി , എം മുഹമ്മദ് സാലി, സാം മാത്യൂ, തോമസ് ജോസഫ്, ഇആർഒ മാർ തുടങ്ങിയവർ പങ്കെടുത്തു.










