മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം

post

കുടുംബശ്രീ ജില്ലാ മിഷന്‍ സൂക്ഷ്മ സംരംഭ മേഖലയില്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ് (എംഇസി) മാരെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേ പ്രായമുളള പ്ലസ് ടു, ബിരുദം യോഗ്യതയുളള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കിലുളള കഴിവ് എന്നിവ അഭികാമ്യം. അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, അയല്‍കൂട്ട അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ കളക്ടറേറ്റിലെ കുടുംബശ്രീ ജില്ലാ ഓഫീസില്‍ 2026 ജനുവരി മൂന്ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ഫോണ്‍ : 0468 2221807, 9746488492.