സിദ്ധ ഫാര്‍മസിസ്റ്റ് നിയമനം

post

ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള പള്ളിവാസല്‍ സിദ്ധ ഡിസ്‌പെന്‍സറിയില്‍ ഒഴിവുള്ള സിദ്ധ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. കേരള സര്‍ക്കാര്‍ അംഗീക്യത സിദ്ധ ഫാര്‍മസിസ്റ്റ് കോഴ്‌സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 7ന് രാവിലെ 11.30ന് ഇടുക്കി കുയിലിമലയിലുള്ള സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആയുര്‍വേദം) കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862-232318