2023ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

post

2023ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടത്തിയ വർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. 162 നാടൻ കലാപുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഫെലോഷിപ്പ് (13), അവാർഡ് (101), ഗുരുപൂജ പുരസ്‌കാരം (13), ഗ്രന്ഥരചനാ അവാർഡ് (1), യുവപ്രതിഭാ പുരസ്‌കാരം (31), ഡോക്യുമെന്ററി പുരസ്‌കാരം (2), കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 2023 ലെ എം.എ ഫോക് ലോർ ഒന്നാം റാങ്ക് ജേതാവിന് നൽകുന്ന അവാർഡ് (1) എന്നീ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.

അവാർഡിനായ് 58 വിഭാഗങ്ങളിലായി 484 അപേക്ഷകളാണ് ലഭിച്ചത്. ഫെലോഷിപ്പ് 15,000 രൂപയും പ്രശസ്തിപത്രവും, ഫലകവും, അവാർഡ്, ഗുരുപൂജ, ഗ്രന്ഥരചനാ, ഡോക്യുമെന്ററി എന്നിവയ്ക്ക് 7,500 രൂപയും പ്രശസ്തിപത്രവും, ഫലകവും, യുവപ്രതിഭാ, എം.എ ഫോക് ലോർ ഒന്നാം റാങ്ക് എന്നിവയ്ക്ക് 5,000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. ഡോ. ഗോവിന്ദവർമ്മ രാജയുടെ അധ്യക്ഷതയിൽ ഡോ. വൈ. വി കണ്ണൻ, ഡോ. ഹരികൃഷ്ണൻ നെത്തല്ലൂർ, എ.വി അജയകുമാർ എന്നിവരാണ് പുരസ്‌കാര നിർണ്ണയസമിതി അംഗങ്ങൾ.

നാടൻകലകളുടെ കലവറയായ കേരളത്തിൽ ആയിരത്തിലധികം നാടൻകലാരൂപങ്ങളുണ്ട്. ഗോത്രകലകൾ അനുഷ്ഠാനകലകൾ, ക്ഷേത്രകലകൾ, മാപ്പിളകലകൾ, കൃസ്തീയകലകൾ, കാർഷികകലകൾ, തുടങ്ങിയ എല്ലാ വിജ്ഞാന ശാഖകളും കലാരൂപങ്ങളും ഉൾപ്പെടുന്ന വിപുലമായ മേഖല കൈകാര്യം ചെയ്യുന്ന കേരള ഫോക്‌ലോർ അക്കാദമി അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. അതിസാധാരണക്കാരായ ഒന്നരലക്ഷത്തിലധികം കലാകാരന്മാർ ഫോക്‌ലോർ അക്കാദമിയുടെ നിരന്തര പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അക്കാദമികളിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഏറ്റവും കൂടുതൽ കലാകാരന്മാർക്കുള്ള ചികിത്സാ ധനസഹായവും കുട്ടികൾക്കുള്ള കലാപഠനസഹായവും ഫോക്‌ലോർ അക്കാദമി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പുരസ്‌ക്കാരം സംബന്ധിച്ച വിവരങ്ങൾ ചുവടെ :

ഫെലോഷിപ്പ്

പി.പി. കരുണാകരൻ - പൂരക്കളി, സി. മണി - കണ്യാർകളി, കെ.വി. കുഞ്ഞിരാമൻ - കോൽക്കളി, വാസുദേവൻ കെ – മുടിയാട്ട്, കെ. കൃഷ്ണൻ - പൊറാട്ട്‌നാടകം, എം. ലക്ഷ്മണ പുലവർ - തോൽപ്പാവക്കൂത്ത്, കെ. മൊയ്തു മാസ്റ്റർ - മാപ്പിളകല, ഗണേശൻ പറമ്പൻ - തെയ്യം, കെ. ആർ. കൊച്ചുനാരായണൻ - കളമെഴുത്ത്പാട്ട്, പ്രസന്നൻ എം. എൻ. - അർജ്ജുനനൃത്തം, ഡോ. വേണുഗോപാലൻ എ. കെ. – കളരിപ്പയറ്റ്, അശോക് കുമാർ കെ. - പടയണി, പ്രകാശ് വളളംകുളം - നാടൻപാട്ട്.

ഗുരുപൂജ പുരസ്കാരം

കുഞ്ഞിരാമൻ കക്കോപ്രവൻ - തെയ്യം, അമ്പുകുറ്റൂരൻ പി. വി. - തെയ്യം, ബാലൻ പണിക്കർ യു. കെ. – തെയ്യം, ടി. വി. രവീന്ദ്രൻ പണിക്കർ - തെയ്യം, പാറയിൽ പുരുഷോത്തമൻ - പൂരക്കളി, കൊടക്കാരന്റെ ബാലൻ - പൂരക്കളി, പുരുഷോത്തമൻ ഗുരുക്കൾ - കളരിപ്പയറ്റ്, വി. നാരായണൻ - കോൽക്കളി, എൽ. സുബ്രമഹ്ണ്യൻ - തോൽപ്പാവക്കൂത്ത്, മുഹമ്മദ് അബ്ദുൾ ജലീൽ - മാപ്പിളപ്പാട്ട്, എം. പി. ഭാസ്‌ക്കരൻ - മരക്കലപ്പാട്ട്, യശോദ ഒ. വി. – നാട്ടിപ്പാട്ട്, എൻ. കെ. സുരേന്ദ്രൻ - വാണിയക്കോലം.

അവാർഡ്

വിജയൻ പെരിയമീങ്ങുന്നോൻ - തെയ്യം, കെ. പി. ഗോപിപണിക്കർ - തെയ്യം, പി. സി. മനോഹരൻ പണിക്കർ - തെയ്യം, എം. കൃഷ്ണൻ പണിക്കർ - തെയ്യം, കെ. വി. ഗംഗാധരൻ നേണിക്കം – തെയ്യം, വി. കണ്ണൻ എരമംഗലം – തെയ്യം, കുറുവാട്ട് രവീന്ദ്രൻ - തെയ്യം, വി. പി. കണ്ണപ്പെരുവണ്ണാൻ - തെയ്യം, പത്മനാഭൻ (പപ്പൻ കുണ്ടോറൻ) – തെയ്യം, ഹരീഷ് കെ - തെയ്യം, ടി. എസ്. ശശിധരകുറുപ്പ് – പടയണി, കെ. എൻ. മണി കാവുങ്കൽ - പടയണി, വിജു എസ് – പടയണി, ടി. എസ്. ശ്രീജിത്ത് – പടയണി, കെ. കെ. സുനിൽകുമാർ - പടയണി, ഗോപകുമാർ എം. എം – പടയണി, വി. കെ. രവീന്ദ്രൻ ഗുരുക്കൾ - കളരിപ്പയറ്റ്, വി. കെ. ഹമീദ് ഗുരുക്കൾ - കളരിപ്പയറ്റ്, ഫിലോമിന മാനുവൽ - കളരിപ്പയറ്റ്, പ്രേമൻ ഗുരുക്കൾ - കളരിപ്പയറ്റ്, വിജു ടി. പി. – കളരിപ്പയറ്റ്, കെ. പി. കൃഷ്ണദാസ് ഗുരുക്കൾ - കളരിപ്പയറ്റ്, ഇ. പി. ചന്ദ്രൻ - കോൽക്കളി, അബ്ദുൾ മജീദ് പനങ്ങാട് - കോൽക്കളി, എ. ജയപ്രകാശ് അന്നൂർ - കോൽക്കളി, കാളംഞ്ചേരിയിൽ മുഹമ്മദ് സലീം - കോൽക്കളി, എൻ. ജനാർദ്ദനൻ - പൂരക്കളി,

തായത്ത് വീട്ടിൽ മാധവൻ പണിക്കർ - പൂരക്കളി, പനക്കൂൽ കൃഷ്ണൻ - പൂരക്കളി, കെ. കെ. സദാനന്ദൻ - നാടൻപാട്ട്, ലതീവ് വി. എ. - നാടൻപാട്ട്, ജയരാമൻ കെ. സി. - നാടൻപാട്ട്, സുമേഷ് നാരായണൻ - നാടൻപാട്ട്, അജീഷ് മുചുകുന്ന് - നാടൻപാട്ട്, ബിജു വി. എ. - നാടൻപാട്ട്, ഹസൻ നെടിയനാട് – മാപ്പിളപ്പാട്ട്, റഹ്‌മാൻ വാഴക്കാട് – മാപ്പിളപ്പാട്ട്, ഇന്ദിര ജോയ് – മാപ്പിളപ്പാട്ട്, അബ്ബാസ് ടി. പി. – മാപ്പിളകല, സോമസുന്ദരൻ പി - കണ്യാർകളി, പി. എൻ. രവീന്ദ്രനാഥൻ - കണ്യാർകളി, ഗിരിജാവല്ലഭൻ പി. ജി. - കണ്യാർകളി, കെ. ഉണ്ണിക്കൃഷ്ണൻ - തോൽപ്പാവക്കൂത്ത്, വാസുദേവൻ - പൊറാട്ട്‌നാടകം, വേലായുധൻ സി - പൊറാട്ട്‌നാടകം, കെ. എസ്. ഗോപകുമാർ - വഞ്ചിപ്പാട്ട്, എ. ജി. അനിൽ കുമാർ - വഞ്ചിപ്പാട്ട്, ശ്രീകുമാർ എസ് – വഞ്ചിപ്പാട്ട്, വി. ടി .വാസുദേവൻ ആചാരി – ദാരുശില്പം, വേണു ആചാരി – ദാരുശില്പം, ടി. വി. മുരളീധരൻ - വെങ്കലശില്പം, പി. വി. രാമകൃഷ്ണൻ - കരിങ്കൽ ശില്പം, പി. വി. രവീന്ദ്രൻ - ചെങ്കൽശില്പം, പട്ടുവക്കാരൻ മഹേഷ് – കരകൗശലം, സുന്ദരേശൻ വി. പി. – തെയ്യശില്പം, മാലതി ബാലൻ - ഊരാളിക്കൂത്ത്, തങ്കമണി പി – മംഗലംകളി, വാസുണ്ണി എം. എം. – ശാസ്താംപാട്ട്, ഉണ്ണിക്കൃഷ്ണൻ - ശാസ്താംപാട്ട്, ഹരിദാസൻ പി. കെ. – കളമെഴുത്ത്പാട്ട്, ദിനേശൻ പി – ചിമ്മാനക്കളി, വാസുദേവൻ നമ്പൂതിരി കെ. പി. – തിടമ്പ്‌നൃത്തം, ഉപേന്ദ്ര അഗ്ഗിത്തായ - തിടമ്പ്‌നൃത്തം, കുഞ്ഞികൃഷ്ണ പിഷാരഡി കെ – യക്ഷഗാനം, വാരണാട്ട് ഗോപാലകൃഷ്ണ കുറുപ്പ് -

മുടിയേറ്റ്, ശ്രീകുമാർ എ – കുത്തിയോട്ടം, സുകുമാരൻ കെ – തിറയാട്ടം, മുത്തുനാരായണൻ - അയ്യപ്പൻപാട്ട്, കുനിമ്മൽ കൃഷ്ണൻ - കാവിലെപാട്ട്, ആശാലത കെ. പി. – തിരുവാതിരകളി, പി. ജെ. മൈക്കിൾ - ചവിട്ടുനാടകം, കുഞ്ഞുമോൻ കെ. കെ. - അർജ്ജുനനൃത്തം, മാധവൻ പി. എൻ. – പാചകകല, കോളിയാട്ട് വീട്ടിൽ ചന്ദ്രൻ - പാചകകല, എ. ശിവരാജൻ ചെട്ടിയാർ - വിൽപ്പാട്ട്, ശിവകുമാർ ടി - വിൽപ്പാട്ട്, മോഹനൻ കെ. എൻ. – കാക്കാരശ്ശിനാടകം, പി. കുഞ്ഞികൃഷ്ണൻ - അലാമിക്കളി, ജോണി ടി. ജെ. - മാർഗ്ഗംകളി, കെ. ബാലകൃഷ്ണൻ - പരിചമുട്ടുകളി, ഉദയകുമാർ കെ - പൂതൻതിറ, എ. പി. സോമസുന്ദർ - കുറത്തിയാട്ടം, അജി കെ. – സീതക്കളി, സുരേഷ് എ. എസ്. – കാവടിചിന്ത്, ബാലകൃഷ്ണൻ - ഉടുക്ക് വാദ്യം, എം. കേശവൻ - ഉടുക്ക്‌വാദ്യം, പി. എ. പുരുഷൻ - ഓണക്കളി, കല്യാണി - തുയിലുണർത്ത്പാട്ട്, സ്വാമിനാഥൻ - തുയിലുണർത്ത്പാട്ട്, മനോജ് പി. കെ. – മരംകൊട്ട്പാട്ട്, ദിലീപ് കുമാർ പി. കെ. – തുടികൊട്ട്, തയ്യുളളതിൽ ചീരൂട്ടി - വടക്കൻപാട്ട്, സുബ്രമഹ്ണ്യൻ തലാപ്പിളളി – വട്ടമുടി, കെ. മനോഹരൻ വൈദ്യർ - പാരമ്പര്യ നാട്ടുവൈദ്യം, കെ. കെ. മാധവി - ഓലക്കുട നിർമ്മാണം, എം. എൻ. രാമകൃഷ്ണൻ നായർ - പുലവൃത്തംകളി, രാമൻകുട്ടി വി. പി. – ശങ്കരനായാടി, ബാബു കെ. – നൂലലങ്കാരം, പണ്ടാരത്തിൽ അമ്പു – കുരുത്തോലകൈവേല, രാജൻ കെ. – കുരുത്തോലകൈവേല, ചന്ദ്രിക കാണി എ - വംശീയ ഭക്ഷണം.

ഗ്രന്ഥരചന

ഭാഗ്യനാഥ് എസ് - പടേനി മുതൽ പടയണി വരെ.

ഡോക്യുമെന്ററി

സഹീർ അലി - നിഴൽ യാത്രികൻ, ആദിത്ത് യു. എസ്. - നീലിയാർ കോട്ടം.

യുവപ്രതിഭാപുരസ്‌കാരം

ഷാനുമോൻ കെ. വി. – തെയ്യം, അനൂപ് കെ ബാലൻ - പടയണി, ശ്രേയസ്സ് പി – പടയണി, സുജിൽ കുമാർ ടി. പി. - നാടൻപാട്ട്, വന്ദന എം. കെ. - നാടൻപാട്ട്, ബിന്ദു എം - നാടൻപാട്ട്, പുഷ്പരാജൻ പി - നാടൻപാട്ട്, രഞ്ജിത്ത് എം. ആർ. - നാടൻപാട്ട്, മഹേഷ് കെ. വി. - നാടൻപാട്ട്, വിഷ്ണു അശോകൻ - നാടൻപാട്ട്, നവനിത്ത് എൻ - നാടൻപാട്ട്, സിനീഷ് പുതുശ്ശേരി ഗുരുക്കൾ - കളരിപ്പയറ്റ്, ശ്രുതി കെ. – തിരുവാതിരകളി, പ്രശാന്ത് പി. എൻ. - മുടിയേറ്റ്, പത്മദാസ് പി. – വെങ്കലശില്പം, വികാസ് ബൽറാം - പ്രാചീനലോഹനിർമ്മിതി, അനു പി. ജി. – കരകൗശലം, വിൻഷാദ് വാഹിദ് – മാപ്പിളകല, ജാബിർ പാലത്തുംകര – മാപ്പിളപ്പാട്ട്, സുധീഷ് ടി. യു. - പൂതൻതിറ, ശ്രീനാഥ് കെ. പി. - വട്ടമുടി, കരിങ്കാളി, ജയേഷ് എം – ആര്യമാല, ശിവവെങ്കിടേഷ് കെ. - വിൽപ്പാട്ട്, പാർവതി ആർ കുമാർ - വിൽപ്പാട്ട്, രഞ്ജിനി ടി. ആർ. - പാക്കനാർതുളളൽ, ശ്രീജിത്ത് എൻ - അലാമിക്കളി, ഹരീഷ് കുമാർ എം. എസ്. – വഞ്ചിപ്പാട്ട്, സൗന്ദർകൃഷ്ണ കെ. എസ്. - നായാടിക്കളി, ആണ്ടിക്കളി, ശീവോതി, വെളളാട്ട്, അനുപ്രശോഭിനി പി – ഇരുളനൃത്തം, ബിന്ദു ഇരുളം – തോട്ടിയാട്ട, ബത്താട്ട, രാജേന്ദ്രൻ കെ. കെ. – കുമ്പളനാട്ടി, വട്ടക്കളി.

എം. എ. ഫോക്‌ലോർ അവാർഡ്

ഫൗസിയ റഷീദ് എൻ. - എം. എ. ഫോക്‌ലോർ