സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ഫെയര്‍ തുടങ്ങി

post

സപ്ലൈകോ തൊടുപുഴ താലൂക്ക് തല ക്രിസ്മസ്-പുതുവത്സര ഫെയര്‍ തുടങ്ങി. ജനുവരി 1 വരെ 10 ദിവസങ്ങളിലായി തൊടുപുഴ സപ്ലൈ കോ പീപ്പിള്‍ ബസാറില്‍ നടക്കുന്ന ഫെയറിന്റെ ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ പി.എ ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. 13 ഇനം സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍, സബ്‌സിഡി ഇതര ഉല്‍പ്പന്നങ്ങള്‍, ക്രിസ്മസ് കേക്ക് എന്നിവയും ക്രിസ്മസിനോടനുബന്ധിച്ച് കേക്ക് ഉള്‍പ്പെടെ 12 ഇനങ്ങള്‍ അടങ്ങിയതും 667 രൂപ വില വരുന്നതുമായ സാധനങ്ങളടങ്ങുന്ന സാന്താ ക്രിസ്മസ് ഗിഫ്റ്റ് ബാഗ് ഓഫര്‍ നല്‍കി 500 രൂപയ്ക്ക് എല്ലാ ഔട്ട്‌ലെറ്റുകളില്‍നിന്നും ലഭിക്കും.