ഖാദി- ക്രിസ്തുമസ് -പുതുവത്സര മേള 22 മുതല്‍

post

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും പയ്യന്നൂര്‍ ഖാദി കേന്ദ്രവും സംയുക്തമായി നടത്തുന്ന ക്രിസ്തുമസ് പുതുവത്സര മേള ഡിസംബര്‍ 22 തിങ്കള്‍ മുതല്‍ കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 11 മണിക്ക് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിക്കും. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരി ആദ്യ വില്‍പന നടത്തും. മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.സി സോമന്‍ നമ്പ്യാര്‍ ഏറ്റുവാങ്ങും.

ഖാദി ഉല്‍പന്നങ്ങളായ ഡാക്ക മസ്ലിന്‍ ഷര്‍ട്ടുകള്‍, ദോത്തികള്‍, ബെഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, മനില ഷര്‍ട്ട് പീസുകള്‍, സമ്മര്‍ കൂള്‍ ഷര്‍ട്ടുകള്‍, ചൂരല്‍ ഉല്‍പന്നങ്ങള്‍, തേന്‍, ചുരിദാര്‍ ടോപ്പുകള്‍, കലംകാരി സാരി, സില്‍ക്ക് സാരി എന്നിവ മേളക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം ഗവ. റിബേറ്റ് ഉണ്ടായിരിക്കും. മേള ജനുവരി രണ്ടിന് സമാപിക്കും.