ഗേറ്റ്മാന്‍ ഒഴിവ്

post

ദക്ഷിണ റെയില്‍വെയുടെ കീഴിലുള്ള പാലക്കാട് ഡിവിഷന്‍ എഞ്ചിനീയറിംഗില്‍ ഗേറ്റ്മാന്‍ തസ്തികയില്‍ വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം. സൈനിക ക്ഷേമ ഓഫീസ് എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ കാറ്റഗറി ഷേപ്പ് ഒന്നുള്ള, 50 വയസ് തികയാത്ത, എസ്.എസ്.എല്‍.സി / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രൊഫോമയില്‍ ഫോട്ടോപതിച്ച് ഡിസ്ചാര്‍ജ് ബുക്ക്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, പെന്‍ഷന്‍ പെയ്മന്റ് ഓര്‍ഡര്‍, സൈനികക്ഷേമ ഓഫീസ് എംപ്ലോയ്‌മെന്റ് കാര്‍ഡ്, ആധാര്‍കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ 24 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സ്വീകരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോൺ : 0497-2700069