കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് തസ്തികയിൽ ലക്ചറർ നിയമനം

post

പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിതാ പോളിടെക്‌നിക്ക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് തസ്തികയിൽ ലക്ചററെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത, മുൻപരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഡിസംബർ 22 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9895916117, 04985295101