സൂക്ഷ്മ ജലസേചനത്തിന് ധനസഹായം: അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ സൂക്ഷ്മ ജലസേചന രീതികളായ ഡ്രിപ്പ്, സ്പ്രിങ്ക്ളര്‍ എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിക്ക് കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്രധാനമന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന (ഓരോ തുള്ളിയിലും കൂടുതല്‍ വിളവ്) സ്‌കീമില്‍ കൃഷിയിടങ്ങളില്‍ സൂക്ഷ്മജലസേചനത്തിനുള്ള സംവിധാനം സബ്‌സിഡിയോടെ സ്ഥാപിക്കുന്ന പദ്ധതിയാണിത്. സ്വന്തമായി കൃഷിഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയ ചെലവിന്റെ 55 ശതമാനവും മറ്റുള്ള കര്‍ഷകര്‍ക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും.
അപേക്ഷാഫോം ജില്ലയിലെ കൃഷി ഭവനുകളിലും തൊടുപുഴ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ഈ വര്‍ഷത്തെ ഭൂനികുതി രസീതി, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) എന്നിവയുടെ പകര്‍പ്പുകളും ഏഴുവര്‍ഷത്തിനുള്ളില്‍ ഈ പദ്ധതിയില്‍ സബ്‌സിഡി കൈപറ്റിയിട്ടില്ല എന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രവും ഉള്‍പ്പെടുത്തി നേരിട്ടോ തപാല്‍ മുഖേനയോ തൊടുപുഴയിലെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 8078103713, 9495012876, 9562271834.










