പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ പരാതി പരിഹാര അദാലത്ത് 23ന്

post

പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ പരാതി പരിഹാര അദാലത്ത് ഡിസംബർ 23 ന് തൊടുപുഴ പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസ് ഹാളിൽ രാവിലെ 10.30 മണി മുതൽ നടക്കും. കമ്മീഷൻ അംഗം സേതു നാരായണൻ പങ്കെടുക്കും. പട്ടികജാതി പട്ടികഗോത്രവർഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിലിരിക്കുന്നതുമായ കേസുകളിൽ, പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേട്ട് പരാതികൾ തീർപ്പാക്കും. അദാലത്തിൽ പോലീസ്, റവന്യൂ, വനം, പഞ്ചായത്ത്, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.