വയർമാൻ ട്രേഡിൽ ഇൻസ്ട്രക്ടർ നിയമനം
ചെങ്ങന്നൂർ സർക്കാർ ഐടിഐയിൽ വയർമാൻ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ എസ് സി വിഭാഗത്തിൽ നിന്ന് (ഇവരുടെ അഭാവത്തിൽ ഓപ്പൺ കാറ്റഗറി പരിഗണിക്കും) നിശ്ചിത യോഗ്യതുളളവരെ നിയമിക്കുന്നു. അസൽ സർട്ടിഫിക്കറ്റും പകർപ്പുകളുമായി ഡിസംബർ 20 രാവിലെ 11 ന് ചെങ്ങന്നൂർ സർക്കാർ ഐടിഐയിലെത്തണം.
യോഗ്യത : എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എഞ്ചിനീയറിംഗ് കോളജ് /സർവകലാശാലയിൽ നിന്ന് ബി.വോക് /ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയം.
അല്ലെങ്കിൽ
എ.ഐ.സി.ടി.ഇ/ അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്ന് മൂന്നു വർഷത്തെ ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിപ്ലോമ, ഡിജിറ്റി യിൽ നിന്ന് വൊക്കേഷണൽ അഡ്വാൻസ്ഡ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
അല്ലെങ്കിൽ
വയർമാൻ ട്രേഡിൽ എൻ.ടി.സി/എൻ.എ.സി സർട്ടിഫിക്കറ്റും മൂന്നു വർഷ പ്രവൃത്തി പരിചയവും.
ഫോൺ : 0479 2953150, 0479 2452210.










