തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരം

post

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായ നടത്തുന്നതിന് സഹകരിച്ച മുഴുവൻ സമ്മതിദായകർക്കും, സ്ഥാനാർത്ഥികൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നന്ദി അറിയിച്ചു. അതോടൊപ്പം വോട്ടെടുപ്പ് സുഗമമാക്കാൻ പ്രയത്നിച്ച പോലീസ് ഉദ്യോഗസ്ഥർക്കും, മറ്റ് ഉദ്യോഗസ്ഥർക്കും കമ്മീഷൻ നന്ദി അറിയിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിന് ഏവരുടെയും സഹായസഹകരണം കമ്മീഷണർ അഭ്യർത്ഥിച്ചു.