ആദ്യഘട്ട വോട്ടെടുപ്പ് : ഏഴ് ജില്ലകളിൽ പോളിങ് 70.91 ശതമാനം
ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഏഴ് ജില്ലകളിൽ 70.91 ശതമാനം പോളിങ് നടന്നു. തിരുവനന്തപുരം - 67.47%, കൊല്ലം- 70.35%, പത്തനംതിട്ട- 66.78%, ആലപ്പുഴ- 73.80%, കോട്ടയം- 70.86%, ഇടുക്കി- 71.78%, എറണാകുളം- 74.57% എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് ശതമാനം. കോർപ്പറേഷനുകളിൽ തിരുവനന്തപുരത്ത് 58.29% ഉം കൊല്ലത്ത് 63.35% ഉം കൊച്ചിയിൽ 62.44% ഉം ആണ് പോളിങ് ശതമാനം.










