ഇലക്ഷന്‍ ഗൈഡ് പ്രകാശനം ചെയ്തു
തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇലക്ഷന്‍ ഗൈഡ് ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കലക്ടറേറ്റ് പമ്പാ കോണ്‍ഫറന്‍സ് ഹാളില്‍ പ്രകാശനം ചെയ്തു.
2025 തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രധാന തീയതികള്‍, ജില്ലയുടെ സമഗ്രവിവരം, തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെയും വോട്ടര്‍മാരുടെയും എണ്ണം, പോളിംഗ് സ്റ്റേഷനുകളുടെ വിവരം, ജില്ല തിരഞ്ഞെടുപ്പ് ടീം അംഗങ്ങള്‍, ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, തിരഞ്ഞെടുപ്പ് സംബന്ധിച്ച നിയമങ്ങള്‍, നടപടിക്രമം, മാതൃക പെരുമാറ്റചട്ടം, ഹരിതചട്ടം, മാധ്യമപ്രവര്‍ത്തകര്‍ പാലിക്കേണ്ട നിര്‍ദേശം തുടങ്ങിയവ കൈപുസ്തകത്തിലുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബീന എസ് ഹനീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി അംഗം ബിജു കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയിൽ 1225 പോളിംഗ് സ്റ്റേഷനുകൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് ജില്ലയിൽ ആകെ 1225 പോളിംഗ് സ്റ്റേ ഷനുകൾ സജ്ജമായതായി ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. നാല് നഗരസഭകളിലായി 137 ഉം എട്ട് ബ്ലോക്കുകളിലായി 1088 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്. കോന്നി -154, റാന്നി- 168, പുളിക്കീഴ് - 90, കോയിപ്രം- 123, പറക്കോട് -239, ഇലന്തൂർ -103, പന്തളം - 103, മല്ലപ്പള്ളി -108, അടൂർ നഗരസഭ-29, പത്തനംതിട്ട നഗരസഭ- 33, തിരുവല്ല നഗരസഭ- 41, പന്തളം നഗരസഭ-34 എന്നിങ്ങനെയാണ് കണക്ക്.
ജില്ലയിൽ 17 ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും
തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ 17 പ്രശ്‌ന ബാധിത ബൂത്തുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ് കാസ്റ്റിംഗ് നടത്തും. കോട്ടാങ്ങൽ, പെരിങ്ങര, സീതത്തോട്, അരുവാപ്പുലം, പള്ളിക്കൽ, ഏനാദിമംഗലം ഗ്രാമപഞ്ചായത്തുകളിലെ 11 ബൂത്തിലും പന്തളം നഗരസഭയിൽ ആറ് ബൂത്തുകളിലുമാണ് വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തുന്നത്.
ഗ്രാമപഞ്ചായത്ത്/ നഗരസഭ, വാർഡ്, ബൂത്ത് എന്ന ക്രമത്തിൽ:
കോട്ടങ്ങൽ- കോട്ടങ്ങൽ പടിഞ്ഞാറ് - സെന്റ് ജോർജ് എച്ച്എസ്എസ് ചുങ്കപ്പാറ
കോട്ടങ്ങൽ- ചുങ്കപ്പാറ വടക്ക്- സെന്റ് ജോർജ് എച്ച്എസ്എസ് ചുങ്കപ്പാറ
പെരിങ്ങര- ചാത്തങ്കേരി- ചാത്തങ്കേരി എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കിഴക്കുഭാഗം
പെരിങ്ങര- ചാത്തങ്കേരി- ചാത്തങ്കേരി എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് പടിഞ്ഞാറ്ഭാഗം
പള്ളിക്കൽ - പഴകുളം- ഗവ. എൽ പി എസ് പഴകുളം തെക്ക് ഭാഗം
പള്ളിക്കൽ - പഴകുളം- ഗവ. എൽ പി എസ് പഴകുളം, വടക്ക് ഭാഗം
ഏനാദിമംഗലം- കുറുമ്പകര- യുപിഎസ് തെക്കേകെട്ടിടം, കുറുമ്പകര
സീതത്തോട്- ഗവി- ഗവ. യു.പി.എസ് മൂഴിയാർ
സീതത്തോട്- ഗവി- കെ.എഫ്.ഡി.സി ഡോർമെറ്ററി ബിൽഡിംഗ് കൊച്ചുപമ്പ,
സീതത്തോട്- ഗവി- ഗവ. എൽ.പി എസ് ഗവി
അരുവാപ്പുലം - കല്ലേലി തോട്ടം- അങ്കണവാടി നമ്പർ 29 ആവണിപ്പാറ
പന്തളം നഗരസഭ- ഉളമയിൽ- കടയ്ക്കാട് ജി.എൽ.പി.എസ് കിഴക്ക് ഭാഗം
പന്തളം നഗരസഭ- കടയ്ക്കാട്- കടയ്ക്കാട് ജി.എൽ.പി.എസ് വടക്ക്ഭാഗം
പന്തളം നഗരസഭ- കടയ്ക്കാട് കിഴക്ക്- കടയ്ക്കാട് എസ്.വി.എൽ.പി.എസ് കിഴക്ക് ഭാഗം
പന്തളം നഗരസഭ- കുരമ്പാല വടക്ക് കടയ്ക്കാട് എസ്.വി.എൽ.പി.എസ് പടിഞ്ഞാറ് ഭാഗം
പന്തളം നഗരസഭ- ചേരിക്കൽ കിഴക്ക് -ചേരിക്കൽ എസ്.വി.എൽ.പി.എസ് കിഴക്ക് ഭാഗം
പന്തളം നഗരസഭ- ചേരിക്കൽ പടിഞ്ഞാറ്- ചേരിക്കൽ എസ്.വി.എൽ.പി.എസ് പടിഞ്ഞാറ് ഭാഗം










