കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി

post

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരായ അണ്ടര്‍ സെക്രട്ടറി ബ്രജേഷ് കുമാര്‍, സെക്ഷന്‍ ഓഫീസര്‍ ചന്ദര്‍ മോഹന്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ അജയ് മോഹന്‍ എന്നിവര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി ഉദ്യോഗസ്ഥര്‍ വിലയിരുത്തി. പോളിംഗ് ബൂത്ത് റാഷണലൈസേഷന്‍ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു.

ഡിസംബര്‍ നാലിനകം എസ്. ഐ. ആര്‍ ഡിജിറ്റിലൈസേഷന്‍ പൂര്‍ത്തിയാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ബിഎല്‍ഒമാര്‍ നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്തു. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി 12 ലധികം പ്രദേശങ്ങളില്‍ സിഗ്‌നലുകളുടെ അപര്യാപ്തത, ദേവികുളം, പീരുമേട് തുടങ്ങിയ പ്രദേശങ്ങളില്‍ കൂടുതല്‍ വസിക്കുന്ന തോട്ടം തൊഴിലാളികള്‍ പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഇല്ലാത്തതും തമിഴ്‌നാട് - ഇടുക്കി ജില്ലാ അതിര്‍ത്തി പ്രദേശമായതിനാല്‍ നേരിടുന്ന ഭാഷാ പ്രശ്‌നങ്ങളും പലയിടങ്ങളില്‍ വന്യമൃഗാക്രമണം പ്രത്യേകിച്ച് കാട്ടാന ആക്രമണം തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം എസ്. ഐ. ആര്‍ വിവര ശേഖരണത്തില്‍ ബി എല്‍ ഒ മാര്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.

ജില്ലാ കളക്ടറിന്റെ ചെമ്പറില്‍ നടന്ന യോഗത്തില്‍ സബ് കളക്ടര്‍മാരായ അനൂപ് ഗാര്‍ഗ്, ആര്യ വി എം, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സുജ വര്‍ഗീസ് ബി എല്‍ ഒമാര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.