ലോക എയ്ഡ്‌സ് ദിനമാചരിച്ചു

post

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. എ.ആർ.ടി. ചികിത്സ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ഗവൺമെന്റ് നേഴ്‌സിങ് കോളേജ് വിദ്യാർത്ഥികളും മെഡിക്കൽ വിദ്യാർഥികളും ചേർന്ന് നടത്തിയ എയ്ഡ്സ് ദിന ബോധവൽക്കരണ റാലി നേഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഗീതാ കുമാരി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രി അംഗണത്തിൽ നടന്ന ദിനാചരണത്തിൽ മെഡിസിൻ വകുപ്പ് മേധാവി ഡോ. അരുണ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാർ ഉദ്ഘാടനം ചെയ്യുകയും ആശുപത്രി സൂപ്രണ്ട് ഡോ. ജയചന്ദ്രൻ സംസാരിക്കുകയും ചെയ്തു. തുടർന്ന് റെഡ് റിബൺ അണിയിക്കാൻ ചടങ്ങ് നടത്തുകയും ചെയ്തു. ഡോ. അരവിന്ദ് എയ്ഡ്സ് ദിന സന്ദേശം നൽകി. ഡോ. സരിത പ്രതിജ്ഞ ചൊല്ലി. നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികൾ നാടകവും മറ്റ് ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. തുടർന്ന് വൈകിട്ട് ആറുമണിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയങ്കണത്തിൽ എച്ച്‌ഐവി ബാധിതർക്ക് ഐക്യദാർഥ്യം പ്രഖ്യാപിച്ച് കൊണ്ട് മെഴുകുതിരി തെളിയിക്കുകയും ചെയ്തു.