ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന് തുടക്കം

post

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ നവംബർ 25 ന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന്റെ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പിലാത്തറ സെന്റ്.ജോസഫ് കോളേജിൽ എഴുത്തുകാരി ഡോ. നിഷി ജോർജ് നിർവഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഡീന ഭരതൻ അധ്യക്ഷയായി. കോളേജ് മാനേജർ ഫാ. രാജൻ ഫൗസ്‌തോ, കോളേജ് പ്രിൻസിപ്പൽ ഡോ. ടി ജെ ഷാജിമോൻ, ജില്ലാ തല ഐസിഡിഎസ് പ്രൊജക്ട് ഓഫീസർ സി എ ബിന്ദു, കല്ല്യാശ്ശേരി അഡിഷണൽ ശിശു പദ്ധതി ഓഫീസർ പി ലത ,കോളേജ് വുമൺസ് ക്ലബ് കൺവീനർ ഷൈബി ജോസഫ്, ടി.സജിന, സി.അഞ്ജന എന്നിവർ സംസാരിച്ചു. ബോധവൽക്കരണ റാലി കോളേജ് മാനേജർ ഫാ. രാജൻ ഫൗസ്‌തോ ഫ്‌ലാഗ് ഓഫ് ചെയ്തു. മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെ വിവിധ പരിപാടികളും ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.