കണ്ണപുരം ഗ്രാമപഞ്ചായത്തിൽ ആറ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
കണ്ണപുരം ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിലേക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിൽ ആറ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയായ പഴയങ്ങാടി സബ് രജിസ്ട്രാർ അറിയിച്ചു. ഒന്ന് അമ്പലപ്പുറം, 03 കണ്ണപുരം സെൻട്രൽ, 08 ചെമ്മരവയൽ, 10 തൃക്കോത്ത്, 13 ഇടക്കേപ്പുറം സൗത്ത്, 14 ഇടക്കേപ്പുറം സെന്റർ എന്നീ വാർഡുകളിലെ സ്ഥാനാർഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
നവംബർ 21 വരെ എല്ലാ വാർഡുകളിലേക്കും നാമനിർദേശം ലഭിച്ചിരുന്നു. 01 അമ്പലപ്പുറം വാർഡിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ മാർക്സിസ്റ്റ്) നിർദേശിച്ച രണ്ട് പത്രികകളും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിർദേശിച്ച ഒരു പത്രികയുമാണ് ലഭിച്ചത്. ആകെ മൂന്ന് നാമനിർദേശം ലഭിച്ചു ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിർദ്ദേശിച്ച രാധാമണി കെ യുടെ പത്രിക സൂക്ഷ്മ പരിശോധനയിൽ നിർദേശകൻ ഒപ്പിനെ നിഷേധിച്ചതിനാൽ കേരള പഞ്ചായത്ത് രാജ് ആക്ട്, സെക്ഷൻ 55(2)(സി) പ്രകാരം തള്ളി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ മാർക്സിസ്റ്റ്) നിർദേശിച്ച രണ്ടാമത്തെ സ്ഥാനാർഥി റീന ടി വി പത്രിക പിൻവലിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) നിർദേശിച്ച ഉഷ പി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
03 കണ്ണപുരം സെൻട്രൽ വാർഡിൽ കമ്യൂണിസ്റ്റ് പാർട്ടി ഇൻഡ്യ(മാർക്സിസ്റ്റ്) നിർദേശിച്ച രണ്ട് പത്രികകളും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിർദേശിച്ച ഒരു പത്രികയുമാണ് ലഭിച്ചത്. ആകെ മൂന്ന് നാമനിർദേശം ലഭിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) നിർദേശിച്ച രണ്ടാമത്തെ സ്ഥാനാർഥി കെ വി വിനീതയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിർദ്ദേശിച്ച ഷെറി ഫ്രാൻസിസും പത്രിക പിൻവലിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഇൻഡ്യ(മാർക്സിസ്റ്റ്) നിർദേശിച്ച സജിന എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
08 ചെമ്മരവയൽ വാർഡിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ(മാർക്സിസ്റ്റ്) നിർദേശിച്ച രണ്ട് പത്രികകളും ഭാരതീയ ജനതാ പാർട്ടി നിർദേശിച്ച ഒരു പത്രികയും ലഭിച്ചു. ആകെ മൂന്ന് നാമനിർദേശം ലഭിച്ചു. ഭാരതീയ ജനതാ പാർട്ടി നിർദേശിച്ച ബാബു എമ്മിന്റെ പത്രിക സൂക്ഷ്മ പരിശോധനയിൽ, നാമനിർദേശകൻ ഒപ്പിനെ നിഷേധിച്ചതിനാൽ കേരള പഞ്ചായത്ത് രാജ് ആക്ട്, സെക്ഷൻ 55(2)(സി) (പകാരം തള്ളി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) നിർദേശിച്ച രണ്ടാമത്തെ സ്ഥാനാർഥി മനോജ് വികെ പത്രിക പിൻവലിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) നിർദേശിച്ച മോഹനൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
10 തൃക്കോത്ത് വാർഡിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ(മാർക്സിസ്റ്റ്) നിർദേശിച്ച രണ്ട് പത്രികകളും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിർദ്ദേശിച്ച ഒരു പത്രികയുമാണ് ലഭിച്ചത്. ആകെ മൂന്ന് നാമനിർദേശം ലഭിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിർദ്ദേശിച്ച സ്ഥാനാർഥി എൻ എ ഗ്രേസ്സിയുടെ പത്രിക സത്യപ്രതിജ്ഞ തെരഞ്ഞെടുപ്പ് ചട്ടം 6(2) ക്രമപ്രകാരമല്ലാത്തതിനാൽ സൂക്ഷ്മ പരിശോധനയിൽ തള്ളി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) നിർദേശിച്ച രണ്ടാമത്തെ സ്ഥാനാർഥി ഷൈമ പി സി പത്രിക പിൻവലിച്ചു. കമ്മ്യൂണിസ്റ്റ് ഇൻഡ്യ(മാർക്സിസ്റ്റ്) നിർദ്ദേശിച്ച കെ പ്രേമ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
13 ഇടക്കേപ്പുറം സൗത്ത് വാർഡിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) നിർദേശിച്ച രണ്ട് പത്രികകളാണ് ലഭിച്ചത്. ഷൈലജ പത്രിക പിൻവലിച്ചു. രീതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
14 ഇടക്കേപ്പുറം സെൻറർ വാർഡിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇൻഡ്യ (മാർക്സിസ്റ്റ്) നിർദ്ദേശിച്ച രണ്ട് പത്രികകളാണ് ലഭിച്ചത്. വിജിഷ കണ്ണാടിയൻ പത്രിക പിൻവലിച്ചു രേഷ്മ പി വി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.










