തിരഞ്ഞെടുപ്പ് പാസ് ആവശ്യമുള്ള മാധ്യമപ്രവർത്തകർ അപേക്ഷ നൽകണം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണൽ കവർ ചെയ്യുന്നതിനായി മാധ്യമപ്രവർത്തകർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പാസ് അനുവദിക്കുന്നുണ്ട്. വോട്ടെടുപ്പ് ദിവസവും വോട്ടെണ്ണൽ ദിവസവും വ്യത്യസ്തമായ പാസുകളാണ് അനുവദിക്കുന്നത്. പി ആർ ഡി മീഡിയ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മാധ്യമങ്ങൾക്കാകും പാസ് അനുവദിക്കുക. പാസ് ആവശ്യമുള്ള മാധ്യമപ്രവർത്തകർ പേര്, മാധ്യമ സ്ഥാപനത്തിൻ്റെ വിലാസം, മാധ്യമ സ്ഥാപനം നൽകുന്ന തിരിച്ചറിയൽ രേഖയുടെ കോപ്പി, രണ്ട് ഫോട്ടോ ( രണ്ടു പാസും വേണ്ടവർ 4 ഫോട്ടോ ) എന്നിവ സഹിതം ബ്യൂറോ ചീഫ്/എഡിറ്റോറിയൽ മേധാവിയുടെ കത്ത് സഹിതം 2025 നവംബർ 28 വൈകിട്ട് നാലിനകം പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അപേക്ഷ നൽകണമെന്ന് അഭ്യർഥിക്കുന്നു.










