തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; വില്ലേജ് ഓഫീസുകൾ നവംബർ 23ന് തുറന്നു പ്രവർത്തിക്കും
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് എന്യുമറേഷൻ ശേഖരണത്തിനായി ആറന്മുള നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള എല്ലാ വില്ലേജ് ഓഫീസും നവംബർ 23 (ഞായർ) രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ തുറന്നു പ്രവർത്തിക്കും. വോട്ടർമാർ എന്യുമറേഷൻ ഫോം പൂരിപ്പിച്ച് ബിഎൽഒയെയോ വില്ലേജ് ഓഫീസിലോ ഏൽപ്പിക്കണമെന്ന് അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറായ കോഴഞ്ചേരി തഹസിൽദാർ അറിയിച്ചു.










