തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സ്വീകരിക്കുന്നത് 66 കേന്ദ്രങ്ങളിൽ

post

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ നാമനിർദേശ പത്രിക 66 കേന്ദ്രങ്ങളിൽ സ്വീകരിക്കും. അതാത് നിയോജക മണ്ഡലത്തിന്റെ വരണാധികാരിക്കാണ് പത്രിക സമർപ്പിക്കേണ്ടത്.

ജില്ലാ പഞ്ചായത്തു ഡിവിഷനുകളിൽ സ്ഥാനാർഥികളുടെ പത്രിക ജില്ല കളക്ടർക്ക് നൽകണം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും ഒന്നു വീതം റിട്ടേണിംഗ് ഓഫീസർമാരാണുള്ളത്. തിരുവല്ല നഗരസഭയിൽ രണ്ടു റിട്ടേണിംഗ് ഓഫീസർമാരുണ്ട്.

ജില്ലയിലെ റിട്ടേണിംഗ് ഓഫീസർമാരുടെ പട്ടിക ചുവടെ

ഗ്രാമപഞ്ചായത്ത്

ആനിക്കാട്- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. (റോഡ്‌സ്), മല്ലപ്പള്ളി

കവിയൂർ- അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ, മല്ലപ്പള്ളി

കൊറ്റനാട്- സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ), മല്ലപ്പള്ളി

കല്ലൂപ്പാറ- താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, തിരുവല്ല

കോട്ടാങ്ങൽ- സബ് രജിസ്ട്രാർ, മല്ലപ്പള്ളി

കുന്നന്താനം- താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, മല്ലപ്പള്ളി

മല്ലപ്പള്ളി- അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ, പുല്ലാട്

കടപ്ര- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. (ബിൽഡിംഗ്‌സ്), തിരുവല്ല

കുറ്റൂർ- ടൗൺ എംപ്ലോയ്‌മെന്റ് ഓഫീസർ, തിരുവല്ല

നിരണം- മണ്ണ് സംരക്ഷണ ഓഫീസർ, തിരുവല്ല

നെടുമ്പ്രം- സഹകരണസംഘം അസിസ്റ്റന്റ് ഡയറക്ടർ (ജനറൽ), തിരുവല്ല

പെരിങ്ങര- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ, തിരുവല്ല

അയിരൂർ- താലൂക്ക് സപ്ലൈ ഓഫീസർ, കോഴഞ്ചേരി

ഇരവിപേരൂർ- സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടർ (ഓഡിറ്റ്), തിരുവല്ല

കോയിപ്രം- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. (റോഡ്‌സ്), തിരുവല്ല

തോട്ടപ്പുഴശേരി- താലൂക്ക് സപ്ലൈ ഓഫീസർ, തിരുവല്ല

എഴുമറ്റൂർ- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. (ബ്രിഡ്ജസ്), തിരുവല്ല

പുറമറ്റം- കൃഷി അസിസ്റ്റന്റ് ഡയറക്ടർ, കോയിപ്രം, പുല്ലാട്

ഓമല്ലൂർ- താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, കോഴഞ്ചേരി

ചെന്നീർക്കര- സ്‌പെഷ്യൽ തഹസിൽദാർ എൽ.എ (ജനറൽ), പത്തനംതിട്ട

ഇലന്തൂർ- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. (ബിൽഡിംഗ്‌സ്), പത്തനംതിട്ട

ചെറുകോൽ- കൃഷി അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ്), പ്രിൻസിപ്പൽ കൃഷി ഓഫീസ്, പത്തനംതിട്ട

കോഴഞ്ചേരി- അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ, ആറന്മുള

മല്ലപ്പുഴശേരി- സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടർ (ഓഡിറ്റ്), കോഴഞ്ചേരി

നാരാങ്ങാനം- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, മേജർ ഇറിഗേഷൻ സബ്ഡിവിഷൻ, കോഴഞ്ചേരി

റാന്നി പഴവങ്ങാടി- താലൂക്ക് സപ്ലൈ ഓഫീസർ, റാന്നി

റാന്നി - ടൗൺ എംപ്ലോയ്‌മെന്റ് ഓഫീസർ, റാന്നി

റാന്നി അങ്ങാടി- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. (റോഡ്‌സ്), റാന്നി

റാന്നി പെരുനാട്- സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടർ (ഓഡിറ്റ്), റാന്നി

വടശേരിക്കര- കൃഷി അസിസ്റ്റന്റ് ഡയറക്ടർ, റാന്നി

ചിറ്റാർ- ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, റാന്നി

സീതത്തോട്- സബ് രജിസ്ട്രാർ, പെരുനാട്

നാറാണമൂഴി- അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, റാന്നി

വെച്ചൂച്ചിറ- സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ), റാന്നി

കോന്നി- സർവേ സൂപ്രണ്ട് ലാൻഡ് റെക്കോർഡ്‌സ് (റീസർവേ), നമ്പർ 2, പത്തനംതിട്ട

അരുവാപ്പുലം- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. (റോഡ്‌സ്) സബ് ഡിവിഷൻ, പത്തനംതിട്ട

പ്രമാടം- സർവേ സൂപ്രണ്ട് ലാൻഡ് റെക്കോർഡ്‌സ് (റീസർവേ), നമ്പർ 1, പത്തനംതിട്ട

മൈലപ്ര- തഹസിൽദാർ (ആർ ആർ) താലൂക്ക് ഓഫീസ്, കോഴഞ്ചേരി

വള്ളിക്കോട്- ജില്ലാ വിദ്യാഭ്യാസ ഓഫീസർ, പത്തനംതിട്ട

തണ്ണിത്തോട്- അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് (സോഷ്യൽ ഫോറസ്ട്രി), കോന്നി

മലയാലപ്പുഴ- അസിസ്റ്റന്റ് ഡയറക്ടർ, സോയിൽ സർവേ ഓഫീസ്, പത്തനംതിട്ട

പന്തളം തെക്കേക്കര- അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ, പന്തളം

തുമ്പമൺ- കൃഷി അസിസ്റ്റന്റ് ഡയറക്ടർ, പന്തളം

കുളനട- അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ, അടൂർ

ആറന്മുള- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ, സബ് ഡിവിഷൻ, ആറന്മുള

മെഴുവേലി-അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ, കോഴഞ്ചേരി

ഏനാദിമംഗലം- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. (ബിൽഡിംഗ്‌സ്) സബ് ഡിവിഷൻ, അടൂർ

ഏറത്ത്- താലൂക്ക് സപ്ലൈ ഓഫീസർ, അടൂർ

ഏഴംകുളം- സർവേ സൂപ്രണ്ട് ലാൻഡ് റെക്കോർഡ്‌സ് (റീ സർവേ), അടൂർ

കടമ്പനാട്- അസിസ്റ്റന്റ് വ്യവസായ ഓഫീസർ, താലൂക്ക് വ്യവസായ ഓഫീസ്, അടൂർ

കലഞ്ഞൂർ- അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ, കോന്നി

കൊടുമൺ- സബ് രജിസ്ട്രാർ, അടൂർ

പള്ളിക്കൽ- സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ), അടൂർ

ബ്ലോക്ക് പഞ്ചായത്ത്

മല്ലപ്പള്ളി- സഹകരണ സംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടർ, പത്തനംതിട്ട

പുളിക്കീഴ്- ജില്ലാ രജിസ്ട്രാർ (ജനറൽ), പത്തനംതിട്ട

കോയിപ്രം- ജില്ലാ ലേബർ ഓഫീസർ, പത്തനംതിട്ട

ഇലന്തൂർ- അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണർ (ജനറൽ), പത്തനംതിട്ട

റാന്നി- ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, റാന്നി

കോന്നി- ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കോന്നി

പന്തളം - സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ), പത്തനംതിട്ട

പറക്കോട്- എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ, പത്തനംതിട്ട

നഗരസഭ

അടൂർ- റവന്യു ഡിവിഷണൽ ഓഫീസർ, അടൂർ

പത്തനംതിട്ട- ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, പത്തനംതിട്ട

തിരുവല്ല- വിദ്യാഭ്യാസ ഉപഡയറക്ടർ തിരുവല്ല, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. (ബിൽഡിംഗ്‌സ്), പത്തനംതിട്ട

പന്തളം- ജില്ലാ പട്ടികജാതി വികസന ഓഫീസർ, പത്തനംതിട്ട

പ്രവേശനം സ്ഥാനാർഥിയടക്കം അഞ്ച് പേർക്ക്

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് വരണാധികാരിയുടെ/ഉപവരണാധികാരിയുടെ ഓഫീസിനുള്ളിൽ സ്ഥാനാർഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനം. നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർഥി/ ഏജന്റിന് വരണാധികാരിയുടെ / ഉപവരണാധികാരിയുടെ ഓഫീസ് പരിസരത്ത് നിന്നും 100 മീറ്ററിനകത്ത് മൂന്ന് വാഹനം മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. നിക്ഷേപ തുക അതത് തദ്ദേശ സ്ഥാപനങ്ങളിൽ ഒടുക്കിയതിന്റെ രസീത് പത്രികയോടൊപ്പം വരണാധികാരിക്ക് സമർപ്പിക്കണം. പണം നേരിട്ട് വരണാധികാരിക്ക് ഏൽപ്പിച്ചും ട്രഷറിയിൽ അടച്ചും തുക നിക്ഷേപിക്കാം. നവംബർ 21 വരെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11നും വൈകിട്ട് മൂന്നിനുമിടയിൽ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന നവംബർ 22 ന് നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24. വോട്ടെടുപ്പ് ഡിസംബർ ഒമ്പതിന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെ.  ഡിസംബർ 13 ന് രാവിലെ എട്ടു മുതൽ വോട്ടെണ്ണും. തിരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബർ 18 ന് പൂർത്തിയാകും.

86 നാമനിർദേശ പത്രിക ലഭിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയിൽ ഇതുവരെ 86 നാമനിർദേശക പത്രിക ലഭിച്ചു. അയിരൂർ 17, മല്ലപ്പള്ളി ഏഴ്, കലഞ്ഞൂർ, കോന്നി, മെഴുവേലി, ഓമല്ലൂർ, പ്രമാടം, തോട്ടപ്പുഴശേരി, പെരിങ്ങര നാല് വീതവും മല്ലപ്പുഴശേരി, തിരുവല്ല നഗരസഭ, നാറാണംമൂഴി മൂന്ന് വീതവും ആറന്മുള, അരുവപ്പുലം, ഏനാദിമംഗലം, കൊറ്റനാട്, കുറ്റൂർ, മലയാലപ്പുഴ, മൈലപ്ര, പള്ളിക്കൽ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, കുളനട രണ്ട് വീതവും ഇലന്തൂർ, ഏഴംകുളം, കൊടുമൺ, പറക്കോട് ബ്ലോക്ക്, റാന്നി അങ്ങാടി ഒന്ന് വീതവും പത്രിക ലഭിച്ചു.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 ആണ്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെയാണ് പത്രിക സമർപ്പിക്കേണ്ടത്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22 ഉം സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 മാണ്.