പൂജപ്പുര – തിരുമല റോഡിൽ വാഹനഗതാഗതം തടസപ്പെടും

post

പൂജപ്പുര – തിരുമല റോഡിൽ പൂജപ്പുരയ്ക്കു സമീപം കലുങ്ക് പുനർ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 12 വരെ ഇതുവഴി വാഹന ഗതാഗതം ഭാഗികമായി തടസപ്പെടും. തിരുമല ഭാഗത്ത് നിന്ന് പൂജപ്പുര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാങ്ങോട് – ഇടപ്പഴിഞ്ഞി – ജഗതി വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.