തദ്ദേശ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ ഒന്നാം ഘട്ട റാൻഡമൈസേഷൻ നടത്തി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജോലികൾക്കായുള്ള പോളിങ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന്റെ ഭാഗമായി ഒന്നാംഘട്ട റാൻഡമൈസേഷൻ നടത്തി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ആദ്യ ഘട്ട റാൻഡമൈസേഷൻ നടത്തി. ജില്ലയിലെ എട്ട് ബ്ലോക്കുകളിലേക്കും നാല് നഗരസഭകളിലേക്കും പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ച ഉത്തരവാണ് ഒന്നാം ഘട്ട റാൻഡമൈസേഷനിലൂടെ തയാറാക്കിയത്. ജില്ലയിലെ എല്ലാ സ്ഥാപന മേധാവികളും തങ്ങളുടെ ഇ ഡ്രോപ് ലോഗിനിൽ പ്രവേശിച്ച് നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്ത് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകേണ്ടതാണെന്നും ഉത്തരവ് വിതരണം ചെയ്ത വിവരം ഇ ഡ്രോപ് പോർട്ടലിൽ രേഖപ്പെടുത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ഉദ്യോഗസ്ഥർക്ക് ഇ ഡ്രോപ് ലോഗിൻ മുഖേനെയും ഉത്തരവ് ഡൗൺലോഡ് ചെയ്യാം. നിയമിക്കപ്പെട്ട ബ്ലോക്ക്/ മുൻസിപ്പാലിറ്റി സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭ്യമാകും. ജീവനക്കാർക്ക് നിയമന ഉത്തരവ് വിതരണം ചെയ്തത് സംബന്ധിച്ച സാക്ഷ്യപത്രം ഓഫീസ് മേധാവികൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് സമർപ്പിക്കണം. 1722 വീതം പ്രിസൈഡിംഗ്, ഫസ്റ്റ് പോളിംഗ് ഓഫീസർമാരും 3444 സെക്കന്റ് പോളിംഗ് ഓഫീസർമാരെയുമാണ് നിയമിച്ചത്. രണ്ടാം റാൻഡമൈസേഷൻ ഡിസംബർ രണ്ടിനാണ്. പ്രിസൈഡിങ്, ഫസ്റ്റ് പോളിംഗ് ഓഫീസർമാർക്ക് നവംബർ 25 മുതൽ 28 വരെ ബ്ലോക്ക്- നഗരസഭ കേന്ദ്രങ്ങളിൽ പരിശീലനം നൽകും.










