തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം: യോഗം ചേർന്നു
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ ചേമ്പറിൽ യോഗം ചേർന്നു. ജില്ലയിൽ എന്യൂമറേഷൻ ഫോം 46 ശതമാനം വിതരണം ചെയ്തു. തിരുവല്ല നിയോജക മണ്ഡലത്തിലാണ് കൂടുതൽ ഫോം വിതരണം നടത്തിയത്. നവംബർ 15 നകം എന്യൂമറേഷൻ ഫോം വിതരണം പൂർത്തിയാക്കണമെന്ന് ജില്ലാ കലക്ടർ നിർദേശം നൽകി. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബീന എസ് ഹനീഫ്, ഇലക്ടറൽ രജിസ്ട്രഷൻ ഓഫീസർമാർ, എഇആർഒ മാർ എന്നിവർ പങ്കെടുത്തു.










