അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ നിയമനം
പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഈവനിംഗ് ഒ.പി യിലേക്ക് രണ്ട് ഡോക്ടര്‍മാരെ (ജനറല്‍-1, എസ് സി വനിത-1) താല്‍കാലികമായി നിയമിക്കുന്നു. എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍ യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി നവംബര്‍ 11 രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. നഗര പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്. എന്‍എച്ച്എം മാനദണ്ഡപ്രകാരമുളള വേതനം ലഭിക്കും. ഫോണ്‍ : 04734 223236.










