വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു. മുളകുവള്ളിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് അധ്യക്ഷത വഹിച്ചു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നിയോജകമണ്ഡലം ആസ്തി വികസനഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുത്തന്‍പുരക്കല്‍ പടി തറപ്പേല്‍ പടി റോഡ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തൊട്ടികാനം കുരിശുപള്ളിപ്പടി കുടിവെള്ള പദ്ധതി എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
വികസനകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിജി ചാക്കോ, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










