സെൻസസ് പ്രീ-ടെസ്റ്റ്: ഇരട്ടയാർ വില്ലേജിനെ തിരഞ്ഞെടുത്തു; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു

post

ഭാരതീയ സെന്‍സസ് 2027 ന് മുന്നോടിയായി നടത്തുന്ന സെന്‍സസ് പ്രീ-ടെസ്റ്റിന് വേണ്ടി ഉടുമ്പഞ്ചോല താലൂക്ക് പരിധിയിലെ ഇരട്ടയാര്‍ വില്ലേജിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി സെന്‍സസ് എന്യൂമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമായി സംഘടിപ്പിക്കുന്ന പരിശീലന ക്ലാസ് ആരംഭിച്ചു. ഉടുമ്പഞ്ചോല താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം ഡെപ്യൂട്ടി കളക്ടര്‍ അതുല്‍ സ്വാമിനാഥ് ഉദ്ഘാടനം ചെയ്തു.

സെന്‍സസ് ചാര്‍ജ് ഓഫീസര്‍ കൂടിയായ ഉടുമ്പഞ്ചോല തഹസില്‍ദാര്‍ കെ.ആര്‍. ജോണ്‍ പ്രിന്‍സ്, സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ വിഭ വി., സെന്‍സസ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രദീപ് കുമാര്‍ പി. തുടങ്ങിയവര്‍ പങ്കെടുത്തു.

ഇരട്ടയാര്‍ വില്ലേജില്‍ ഉള്‍പ്പെട്ടവര്‍ക്ക് നവംബര്‍ 7 വരെ സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യാവുന്നതാണെന്നും നവംബര്‍ 10 മുതല്‍ 30 വരെ നടക്കുന്ന സെന്‍സസിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും തഹസില്‍ദാര്‍ അറിയിച്ചു.