കാട്ടാക്കട ജംഗ്ഷൻ വികസനം ഒന്നാം ഘട്ടം: ഭൂമി ഏറ്റെടുക്കാൻ 19.65 കോടി രൂപ അനുവദിച്ചു
                                                തിരുവനന്തപുരം കാട്ടാക്കട ജംഗ്ഷൻ വികസനവും റിങ് റോഡ് വികസനവുമായി ബന്ധപ്പെട്ട പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ സ്ഥലം ഏറ്റെടുക്കുന്നതിന് 19. 65 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 41.46 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് നേരത്തെ ഭരണാനുമതി നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായ ഭൂമി ഏറ്റെടുക്കലിനായാണ് ഇപ്പോൾ തുക അനുവദിച്ചത്.










