തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
                                                നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇടുക്കി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ  അഡീഷണല്‍ ബ്ലോക്ക് മന്ദിരം പി.ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്  സുനി ബാബു അധ്യക്ഷത വഹിച്ചു. പി.ജെ. ജോസഫ് എം.എല്‍.എ.യുടെ  ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. യോഗത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി മാത്യു പൊന്നാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്‍സി മാര്‍ട്ടിന്‍, കെ.കെ തോമസ്, മേഴ്സി ദേവസ്യ, എ. കെ. ഭാസ്‌കരന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ  ഗ്ലോറി കെ.എ. പൗലോസ്,  മാര്‍ട്ടിന്‍ ജോസഫ്, അന്നു അഗസ്റ്റിന്‍, ബിന്ദു ഷാജി,   നീതുമോള്‍ ഫ്രാന്‍സിസ്,  ഇ.കെ. അജിനാസ്, എന്‍.കെ. ബിജു, ലാലി ജോയി, ജിജോ ജോര്‍ജ്, എ.ജയന്‍,   അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീകല എം. ചന്ദ്രന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ സൂരജ് വിഎസ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എന്‍. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.










