60 കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന് എത്തിച്ചു

post

പത്തനംതിട്ട : ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മരുന്നിന് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ജില്ലയിലെ 60 കാന്‍സര്‍ രോഗികള്‍ക്കു ജില്ലാ ഭരണകൂടവും ഫയര്‍ഫോഴ്‌സും ചേര്‍ന്ന്  മരുന്നുകള്‍ എത്തിച്ചുനല്‍കി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ സഹായത്തോടെ കാന്‍സര്‍ രോഗികളുടെ കണക്കെടുത്ത് ഫയര്‍ഫോഴ്‌സിന് നല്‍കി. ഫയര്‍ഫോഴ്‌സ് വിഭാഗം തിരുവനന്തപുരം ആര്‍.സി.സി.ക്ക് വിവരങ്ങള്‍ കൈമാറിയതനുസരിച്ച് ആവശ്യമായ മരുന്നുകള്‍ നല്‍കുകയായിരുന്നു. ലഭ്യമായ മരുന്നുകള്‍ അതത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍വഴി ആവശ്യമായവരില്‍ എത്തിക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കീമോതെറാപ്പി ചെയ്യുന്നതിനായി ആശുപത്രികളില്‍ പോകാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കീമോതെറാപ്പി സൗകര്യം ഒരുക്കിയിട്ടുണ്ട്.                                                       

കാന്‍സര്‍ രോഗികള്‍ ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ ആശുപത്രി സന്ദര്‍ശിക്കരുത്

കാന്‍സര്‍ രോഗികള്‍ക്കു രോഗപ്രതിരോധശേഷി കുറവായതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമല്ലാതെ പുറത്തിറങ്ങരുതെന്നും അനാവശ്യമായി ആശുപത്രി സന്ദര്‍ശനം നടത്തരുതെന്നും എന്‍.എച്ച്.എം ഡി.പി.എം:ഡോ.എബി സുഷന്‍ പറഞ്ഞു.