റേഷൻകട ലൈസൻസി നിയമനം; അപേക്ഷ ക്ഷണിച്ചു

post

ജില്ലയിലെ റേഷൻ കടകളിൽ പുതുതായി ലൈസൻസികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താലൂക്ക്, റേഷൻ കട നമ്പർ, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ്, വാർഡ്, റേഷൻകട സ്ഥിതി ചെയ്യുന്ന സ്ഥലം, സംവരണ വിഭാഗം ക്രമത്തിൽ.

അടൂർ, 14 (43) (1314043), അടൂർ മുനിസിപ്പാലിറ്റി, അടൂർ, അടൂർ, 5, അടൂർ, ജനറൽ.

തിരുവല്ല, 137 (1313137), നിരണം, പുളിക്കീഴ്, കടപ്ര, 2, നിരണം വടക്കുംഭാഗം, പട്ടികജാതി (എസ് സി)

കോന്നി, 13 (1373013), കോന്നി, കോന്നി, ഐരവൺ, 7, പയ്യനാമൺ, പട്ടികജാതി (എസ് സി )

റാന്നി, 68 (1315068), റാന്നി പഴവങ്ങാടി, റാന്നി, ചേത്തയ്ക്കൽ, 2, ചേത്തയ്ക്കൽ, ജനറൽ

മല്ലപ്പള്ളി, 34 (1316034), എഴുമറ്റൂർ, മല്ലപ്പള്ളി, എഴുമറ്റൂർ, 1, എഴുമറ്റൂർ, പട്ടികജാതി (എസ് സി)

അടൂർ, 152 (11) (1314011), തുമ്പമൺ, പന്തളം, തുമ്പമൺ, 9, തുമ്പമൺ, പട്ടികജാതി (എസ് സി )

അപേക്ഷയിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ച് ഫോട്ടോ പതിപ്പിച്ച് നവംബർ 20 ന് വൈകിട്ട് മൂന്നിന് മുമ്പ് നേരിട്ടോ തപാൽ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകർപ്പും അനുബന്ധ വിവരങ്ങളും സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (www.civilsupplieskeraala.gov.in) അതത് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്. ഫോൺ: 0468 2222612, 2320509.