എൽഡിആർഎഫ് അദാലത്ത്: 46 ലക്ഷത്തിന്റെ ഇളവ് അനുവദിച്ചു
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ സംഘടിപ്പിച്ച എൽഡിആർഎഫ് അദാലത്തിൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, വർക്കല തിരുവനന്തപുരം, ഓഫീസുകളിലെ 28 വായ്പകളിൽ 46 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു. വർക്കല ഓഫീസിലെ 7 ഫയലുകളിൽ 10.7 ലക്ഷം രൂപയും നെയ്യാറ്റിൻകര ഓഫീസിലെ 4 ഫയലുകളിൽ 7.8 ലക്ഷം രൂപയും തിരുവനന്തപുരം ഓഫീസിലെ 18 ഫയലുകളിൽ 27.4 ലക്ഷം രൂപയുടെയും ഇളവ് അനുവദിച്ചു. കോർപ്പറേഷൻ ചെയർമാൻ അഡ്വക്കേറ്റ് കെ പ്രസാദ്, ഡയറക്ടർമാരായ അഡ്വക്കേറ്റ് ഉദയൻ പൈനാക്കി, പുഷ്പലത, മാനേജർമാരായ ലതാഗോപാൽ കെ എസ് ചിത്ര, ഷാജി എ ആർ, അനില പി.ഡി എന്നിവർ പങ്കെടുത്തു.










