വിജിലന്‍സ് ബോധവത്കരണ വാരാചരണം സംഘടിപ്പിച്ചു
 
                                                
വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ് വിജിലന്‍സ് വാരാചരണം ഉദ്ഘാടനം ചെയ്തു. നമ്മുടെ മുന്നില്‍ എത്തുന്ന പൊതുജനങ്ങളുടെ  ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്കി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് ഉദ്യോഗസ്ഥര്‍ ചിന്തിക്കണമെന്നും അങ്ങനെയെങ്കില്‍ പരാതികളില്ലാത്ത ഭരണ നിര്‍വഹണം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
'അഴിമതി നിര്‍മാര്‍ജ്ജനം ആചരിക്കുന്നു; നിങ്ങളില്‍ നിന്നും' എന്ന ആപ്തവാക്യത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിച്ചത്.
വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍, വിജിലന്‍സ് ആക്ട്,  വിജിലന്‍സ് നിയമവും കുറ്റകൃത്യവും എന്നീ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു. വിജിലന്‍സ് കേസുകള്‍ സംബന്ധിച്ച നിരവധി ഉദാഹരണങ്ങളും   ക്ലാസുകളില്‍ വിശദീകരിച്ചു. പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ 1064, 9447582428, 9447789100 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ മുട്ടം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോബിന് ആന്റണി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇടുക്കി സബ് ഇന്‍സ്പെക്ടര്‍ ബിജോ വര്‍ഗീസ് എന്നിവര്‍ ക്ലാസ് നയിച്ചു.










