ഓൺലൈൻ കോഴ്സുകളുമായി അസാപ്

കോഴിക്കോട്: നോവൽ കൊറോണ വൈറസ് ബാധയുടെ വ്യാപനം ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒന്നടങ്കം അടച്ചിടേണ്ട സ്ഥിതിയിലായതിനാൽ പരമ്പരാഗത അദ്ധ്യയനം ഒട്ടും തന്നെ സാധ്യമല്ലാതായിരിക്കുന്നു.ഈ പ്രതിസന്ധി മറികടക്കുന്നതിനായി ഈ അധ്യയന വര്‍ഷത്തെ മുടങ്ങിപ്പോയ പാഠഭാഗങ്ങൾ ഓൺലൈനായി പൂര്‍ത്തിയാക്കുന്നതിനും, ലോക്ക് ഡൗൺ കാലാവധി സൃഷ്ടി പരമായി വിനിയോഗിക്കുന്നതിനായി തൊഴിൽമേഖലകളെക്കുറിച്ച് അറിയുന്നതിനും ഉള്ള അവസരംമാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ് ) ഒരുക്കുന്നത്.
വിദ്യാർത്ഥികളെ സയൻസ്, കോമേഴ്സ്, ആർട്സ്, എഞ്ചിനീയറിംഗ് & പോളിടെക്ക്നിക്ക് തുടങ്ങി 4 വിഭാഗങ്ങളായിത്തിരിച്ച് ഓരോ വിഭാഗത്തിനും ഈ അധ്യയന വര്‍ഷത്തെ പൂര്‍ത്തിയാക്കാനുള്ള പാഠഭാഗങ്ങള്‍ ലളിതമായി സ്വായത്തമാക്കാവുന്ന രീതിയിൽ അതാത് വിഷയങ്ങളിലെ അധ്യാപകര്‍ നടത്തുന്ന ഓൺലൈൻ കോഴ്സുകളാണ് അസാപ് ലഭ്യമാക്കുന്നത്.
കൂടാതെ വിവിധവിഷയങ്ങളിൽ ബിരുദ - ബിരുദാനന്തരധാരികളായവർക്ക് അനുയോജ്യമായതും വ്യവസായലോകത്ത് തൊഴിലവസരങ്ങൾ ലഭ്യമാകുന്നതുമായ വിവിധ മേഖലകളിലെ സാധ്യതകളെ സംബന്ധിച്ച് അതാത് മേഖലകളിൽ നിന്നുള്ള വിദഗ്ധർ അസാപിന്റെ ഓൺലൈൻ വെബിനാർ പ്ലാറ്റ്ഫോമിലൂടെ ഉദ്യോഗാർത്ഥികളുമായി സംവദിക്കുന്നു.
അധ്യയന വര്‍ഷത്തിലെ ക്ലാസ്സുകൾ രാവിലെ 8.30 മുതൽ രാത്രി 9.30 വരെയുള്ള സമയങ്ങളില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള സെഷനുകൾ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. അതോടൊപ്പം എല്ലാദിവസവും രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് 4 മണിക്കും വിവിധ വിഷയങ്ങളിൽ വെബിനാർ ഉണ്ടായിരിക്കുന്നതാണ്. വെബിനാർ, ഓൺലൈൻ ക്ലാസ്സുകളിലേക്ക് ഉള്ള പ്രവേശനം തികച്ചും സൗജന്യമാണ്. വിശദവിവരങ്ങൾക്കും, ദിവസേന നടത്തുന്ന പാഠഭാഗങ്ങളുടെ സമയക്രമം അറിയാനും
Webinar Link: http://skillparkkerala.in/news_and_events/webinars/,
Online- Classes Link: http://asapkerala.gov.in/alerts/online-classes/
എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.